എഎംസി ക്രിക്കറ്റ് ടൂർണ്ണമെന്റ്- Sandyford Strikers ചാമ്പ്യന്മാർ

By Rose Malayalam Desk

കോർഘ പാർക്കിൽ വെച്ച് നടന്ന AMC ക്രിക്കറ്റ്‌ ടൂർണമെന്റിൽ ആതിഥേയരെ പരാജയപ്പെടുത്തി Sandyford Strikers കിരീടം സ്വന്തമാക്കി. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഉടനീളം സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയ Sandyford Strikers, ഫൈനലിൽ AMC-യെ തകർത്താണ് കിരീടത്തിൽ മുത്തമിട്ടത്.

Sandyford Strikers-ന്റെ റോണി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ആയപ്പോൾ, കൂടുതൽ വിക്കറ്റ് അതേ ടീമിലെ ഷിന്റു സ്വന്തമാക്കി. ഫൈനലിലെ മികച്ച താരമായി Sandyford Strikers-ന്റെ ബിബിൻ വർഗീസിനെയും, പ്ലെയർ ഓഫ് ദി സീരീസ് ആയി റോണിയെയും തെരഞ്ഞെടുത്തു.

ടെന്നീസ് ബോൾ ക്രിക്കറ്റിൽ ജൈത്രയാത്ര തുടരുന്ന ടീമിന്റെ കൂടുതൽ വാർത്തകൾ അറിയാൻ Sandyford Strikers ടീമിന്റെ ചുവടെ കൊടുത്തിരിക്കുന്ന ഇൻസ്റ്റാഗ്രാം ലിങ്ക് ക്ലിക്ക്ചെയ്ത് ഫോളോ ചെയ്യുക:

https://www.instagram.com/stillorgan_cricket_club?utm_source=qr&igsh=ZTR0ODNhbXFyOTh5

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW