ഏണസ്റ്റോ ചുഴലിക്കാറ്റ് ഐറിഷ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; ഗോൾവേ, മയോ കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

ഏണസ്‌റ്റോ ചുഴലിക്കാറ്റ് (Hurricane Ernesto) ഐറിഷ് തീരത്തുകൂടെ കടന്നുപോകുന്നതിന് മുന്നോടിയായി ഗോള്‍വേ, മയോ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഓഗസ്റ്റ് 21 ബുധന്‍) വൈകിട്ട് 7 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ്. ഈ സമയം ഇരു കൗണ്ടികളിലും അസാധാരണമായ വേഗത്തില്‍ കാറ്റ് വീശും. കടലില്‍ തിരമാല ഉയരുകയും, അതിശക്തമായ മഴ പെയ്യുകയും ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും, താല്‍ക്കാലികമായി ഉണ്ടാക്കിയ കെട്ടിടങ്ങള്‍ക്കും, വസ്തുക്കള്‍ക്കും നാശനഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. യാത്രയും ദുഷ്‌കരമാകും. രാജ്യത്തെ എല്ലാ തീരപ്രദേശങ്ങളിലും ഉയര്‍ന്ന തിരമാല സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ബെര്‍മുഡയിലും, പ്യൂര്‍ട്ടോറിക്കോയിലും നാശം വിതച്ച ഏണസ്‌റ്റോ ചുഴലിക്കാറ്റ് യുകെയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അയര്‍ലണ്ടിന്റെ തീരപ്രദേശത്തുകൂടെ കടന്നുപോകുന്നത്. എന്നാല്‍ കാറ്റിന് മുമ്പുണ്ടായിരുന്നത്ര ശക്തി ഇപ്പോഴില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW