Malayalee Indians Ireland (MIND) സംഘടിപ്പിക്കുന്ന മെഗാ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കൗണ്ടി ഡബ്ലിനിലെ Alsaa Sports Centre- ൽ വച്ച് നാളെ (മെയ് 31) ആണ് മേള അരങ്ങേറുക. മേളയിലെ മുഖ്യാഥിതി ആയ സിനിമാ താരം കുഞ്ചാക്കോ ബോബൻ കഴിഞ്ഞ ദിവസം അയർലണ്ടിൽ എത്തിയിരുന്നു. അദ്ദേഹത്തിന് പുറമെ സ്റ്റാർ പെർഫോമർ ആയി ലക്ഷ്മി ജയനും മേളയിൽ എത്തും.
രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മെഗാ മേള രാത്രി 10-നാണ് അവസാനിക്കുക. ഡാൻസ്, ഡിജെ, ഇൻഡോർ മത്സരങ്ങൾ, വടംവലി എന്നിങ്ങനെ വിവിധ പരിപാടികൾ മേളയ്ക്ക് കൊഴുപ്പേകും.
പങ്കെടുക്കാൻ എത്തുന്നവർ കാർ പാർക്കിംഗ് നേരത്തെ ബുക്ക് ചെയ്താൽ സൗകര്യം ചെയ്തു നൽകുന്നതാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW