ഐറിഷ് പാർലമെന്റിൽ നഴ്‌സിംഗ് ഡേ പ്രസംഗവുമായി മലയാളിയായ മിട്ടു ഫാബിൻ

By Rose Malayalam Desk

ഐറിഷ് പാര്‍ലമെന്റില്‍ നഴ്‌സുമാരുടെ ശബ്ദമായി മലയാളി മിട്ടു ഫാബിന്‍ ആലുങ്കല്‍. നഴ്‌സിങ് ദിനാചരണത്തിന്റെ ഭാഗമായി അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ നഴ്‌സുമാരുടെ അനുഭവങ്ങളും, വിജയകഥയും പങ്കിടാന്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ കൊച്ചിയിലെ കടവന്ത്ര സ്വദേശിയായ മിട്ടുവാണ്.

ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച താന്‍, അയര്‍ലണ്ടിലേയ്ക്ക് നഴ്‌സിങ് ജോലിയുമായി കുടിയേറി വിജയം കൈവരിച്ച കഥയാണ് മിട്ടു പാര്‍ലമെന്റില്‍ പങ്കുവച്ചത്. അതിനിടെ ജോലി സംബന്ധമായും മറ്റും നേരിട്ട ബുദ്ധിമുട്ടുകളും വിശദീകരിച്ചു.

ഡബ്ലിനിലെ നഴ്‌സിങ് ഹോമില്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിങ് ആയി ജോലി ചെയ്യുന്ന മിട്ടു, 17 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തിയത്. നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (INMO) അംഗവും, കുടിയേറ്റക്കാരായ നഴ്‌സുമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് (MNI) അംഗവുമാണ്.

പരേതരായ ഫാബിന്‍ ലോപ്പസ്- ഷീല ആലുങ്കല്‍ എന്നിവരാണ് മിട്ടുവിന്റെ മാതാപിതാക്കള്‍. ഭര്‍ത്താവ് ഷിബു അയര്‍ലണ്ടില്‍ തന്നെ നഴ്‌സ് മാനേജറായി ജോലി ചെയ്യുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW