കാവൻ ഡേ വർണാഭമായി

By Rose Malayalam Desk

കാവൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച കാവൻ ഡേ ഏപ്രിൽ 13-ന് കാവൻ ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു .  2009-ൽ കാവൻ – മോനാഹൻ കൗണ്ടികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ആരംഭിച്ച അസോസിയേഷന്റെ പതിനഞ്ചാം വാർഷികം കൂടിയായിരുന്നു ഈ വർഷം.

വൈകിട്ട് ആറിന് തുടങ്ങിയ പരിപാടി സെനറ്റർ ജോ റെയ്‌ലി ഉദ്ഘാടനം ചെയ്തു . അസ്സോസിയേൻ പ്രസിഡന്റ് ഫവാസ് മാടശ്ശേരി, ജനറൽ സെക്രട്ടറി പ്രീതി ജോജോ, മുൻ പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് അലക്സ് ജോൺ, ബെന്നി ജോൺ, ജിമ്മി പോൾ തുടങ്ങിയവർ സംസാരിച്ചു.  

കിഡ്സ് ഫെസ്റ്റിൽ വിജയികൾ ആയ കുട്ടികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് നടന്നു. അസോസിയേഷൻ മെമ്പർമാരുടെ കലാവിരുന്നും , തുടർന്ന് M50 ബാൻഡിന്റെ ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. അസോസിയേഷൻ ട്രഷറർ അബിൻ ക്ലമെന്റ് നന്ദിയും പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW