കെറിയിൽ അന്തരിച്ച മലയാളി നഴ്സ് സ്റ്റെഫിയുടെ കുടുബത്തിനായി ധനസമാഹരണം

By Rose Malayalam Desk

കെറിയില്‍ പ്രസവത്തെ തുടര്‍ന്ന് അന്തരിച്ച മലയാളി നഴ്‌സ് സ്റ്റെഫി ഔസേപ്പിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണ പരിപാടി. കെറി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന സ്‌റ്റെഫി ജൂണ്‍ 21-നാണ് പ്രസവാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അന്തരിച്ചത്. കേരളത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായിരുന്നു. അയര്‍ലണ്ട് മലയാളിയായ ബൈജു ആണ് ഭര്‍ത്താവ്.

ഭൗതികദേഹം ഇന്ത്യയില്‍ എത്തിക്കുന്നത് അടക്കമുള്ള ഭാരിച്ച ചെലവുകള്‍ക്ക് സഹായം ലഭിക്കാനാണ് ബൈജു GoFundMe വെബ്‌സൈറ്റില്‍ കാംപെയിന്‍ ആരംഭിച്ചത്. ജൂലൈ 1-നാണ് സംസ്‌കാരം നടക്കുക.

കുടുംബത്തെ സഹായിക്കാനായി സുമനസ്സുകള്‍ക്ക് സംഭാവന നല്‍കാം: https://www.gofundme.com/f/fund-raiser-for-funeral-service

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW