കെറിയിൽ എക്സ്എൽ ബുള്ളി നായയുടെ ആക്രമണത്തിൽ ഒരു വയസുകാരിക്ക് ഗുരുതര പരിക്ക്

By Rose Malayalam Desk

കൗണ്ടി കെറിയില്‍ നായയുടെ ആക്രമണത്തില്‍ ഒരു വയസുകാരിക്ക് ഗുരുതര പരിക്ക്. എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട വളര്‍ത്തുനായയാണ് വീട്ടില്‍ വച്ച് കുട്ടിയെ ആക്രമിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു സംഭവം.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് സര്‍ജറി ആവശ്യമായി വന്നിട്ടുണ്ട്. നിലവില്‍ കുട്ടി Cork University Hospital-ല്‍ സുഖംപ്രാപിച്ചു വരികയാണ്.

അതേസമയം ആക്രമണം നടത്തിയ നായയെ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ ഇല്ലാതാക്കി.

എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങളുണ്ടായതോടെ ഒക്ടോബര്‍ മുതല്‍ ഇവയെ വളര്‍ത്തുന്നതിന് അയര്‍ലണ്ടില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ ഈ ഇനത്തില്‍ പെട്ട നായയുടെ ആക്രമണത്തില്‍ ലിമറിക്ക് സിറ്റിയില്‍ 23-കാരി മരിക്കുകയും ചെയ്തിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW