കെറിയിൽ പുതുതായി 102 വീടുകൾ നിർമ്മിക്കാൻ അനുമതി

By Rose Malayalam Desk

നോര്‍ത്ത് കെറിയിലെ Listowel-ല്‍ പുതുതായി 102 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. ടൗണിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള Greenville Road-ലെ 3.3 ഹെക്ടര്‍ സ്ഥലത്ത് 62 വീടുകളും, 40 അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കാനാണ് കെറി കൗണ്ടി കൗണ്‍സിലിന് അനുമതി നല്‍കിയിരിക്കുന്നത്. ഡെവലപ്പറായ Matthew O’Connell-നാണ് നിര്‍മ്മാണച്ചുമതല.

അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. പ്രദേശത്ത് മറ്റ് കാര്യമായ പ്രശ്‌നങ്ങളൊന്നും പദ്ധതി കാരണം സൃഷ്ടിക്കപ്പെടില്ലെന്നും, ധാരാളം പേര്‍ക്ക് താമസിക്കാന്‍ ഇടം ലഭിക്കുമെന്നും അനുമതി നല്‍കവെ ബോര്‍ഡ് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ബോര്‍ഡിന്റെ തന്നെ ഇന്‍സ്‌പെക്ടറുടെ വാദവും തള്ളി. ഡിസൈനിലും, ലേ ഔട്ടിലും പ്രശ്‌നങ്ങളുള്ളതിനാല്‍ അനുമതി നല്‍കരുതെന്നായിരുന്നു ഇന്‍സ്‌പെക്ടറുടെ പക്ഷം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW