പ്രശസ്തമായ കേരള ഹൌസ് കാർണിവലിന് ഇനി മൂന്ന് നാൾ കൂടി മാത്രം. അയർലണ്ടിലെ മലയാളികൾ കഴിഞ്ഞ പതിമൂന്ന് വർഷമായി ഉത്സവമായി നെഞ്ചിലേറ്റിയ കാർണിവൽ ജൂലൈ 6-ആം തീയതി കിൽഡേറിലെ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ അരങ്ങേറുന്നു. സ്വാദിഷ്ഠമായ ഭക്ഷണ സ്റ്റാളുകളും കുട്ടികൾക്കായുള്ള റൈഡ്സും ഇൻഡോർ ഗെയിംസും കൂടാതെ പെനാൽറ്റി ഷൂട്ട്‌ഔട്ടും പതിവുപോലെ കർണിവലിന്റെ ഭാഗമാകുന്നു.

മുതിർന്നവർക്കായി ക്രിക്കറ്റ് ബോൾ ത്രോ, ഹാൻഡ് റെസ്ലിംഗ് കൂടാതെ കാർണിവലിന്റെ മുഖ്യാകർഷണമായ അയർലണ്ടിലെ കരുത്തുറ്റ ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി, ജനസഹസ്രങ്ങളെ ആവേശകൊടുമുടിയിൽ സാക്ഷിനിർത്തി ഇപ്രാവശ്യവും നടത്തപ്പെടുന്നു. ഒരു ദിവസം മുഴുവൻ കലാപ്രേമികൾക്കായി നൃത്ത, സംഗീത വിരുന്നും പ്രമുഖ ബാന്റുകളുടെ ഗാനമേളയും കൂടാതെ വിവിധ കൗണ്ടികളിൽ നിന്നും മത്സരാർഥികൾ പങ്കെടുക്കുന്ന റാംപ് ഷോയും ഇത്തവണത്തെ കാർണിവൽ വേദിയുടെ ആകർഷണമാണ്.
നൂറിൽപരം മലയാളി മങ്കമാർ പങ്കെടുക്കുന്ന തിരുവാതിരയിൽ കാർണിവലിന്റെ അതിഥിയായി എത്തുന്ന ലക്ഷ്മി മേനോനും പങ്കെടുക്കുന്നു. അനേകം സ്റ്റേജുകളിൽ തന്റെ അവതാരണ പാടവം കൊണ്ട് കയ്യടി നേടിയ ചലച്ചിത്ര നടൻ കൂടിയായ മിഥുൻ രമേശിന്റെ സാന്നിധ്യം ഈ പ്രാവശ്യത്തെ കാർണിവലിന്റെ സവിശേഷതയാണ്.

വിശാലമായ പാർക്കിംഗ് സൗകര്യമാണ് പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഒരുക്കിയിരിക്കുന്നത്.
അതിനു പുറമെ റെഡ്കോവിൽ നിന്നും കാർണിവൽ ഗ്രൗണ്ടിലേയ്ക്ക് 11.30 am, 1 pm, 2.30 pm എന്നീ സമയങ്ങളിൽ ഫ്രീ ബസ് സർവീസും ക്രമികരിച്ചിരിക്കുന്നു. പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റ് നിങ്ങളെ കാത്തിരിക്കുകയാണ് ഒരു ദിനം മുഴുവൻ കേരളഹൗസ് കാർണിവൽ മതിമറന്നു ആസ്വദിക്കാൻ.
Book your car parking: https://www.eventblitz.ie/event/keralahouse24/
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW