കേരള മുസ്ലിം കമ്മ്യൂണിറ്റി ഇൻ അയർലണ്ട് (കെഎംസിഐ) ഈദിനോടനുബന്ധിച്ച് ഫാമിലി മീറ്റ് സംഘടിപ്പിച്ചു

By Rose Malayalam Desk

കേരള മുസ്ലിം കമ്മ്യൂണിറ്റി ഇൻ അയർലണ്ട് (കെഎംസിഐ) ഈദിനോടനുബന്ധിച്ച് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ക്ലോൺമെൽ മേയർ (ടിപ്പററി കൗണ്ടി) മൈക്കൽ മർഫി മുഖ്യാതിഥിയായി ഉദ്ഘാടന പ്രസംഗം നടത്തി. 2024 ജൂൺ 29-ന് ക്ലോൺമെലിലെ ഹിൽ വ്യൂ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് കുടുംബ സംഗമം നടത്തിയത്.

കുടുംബ സംഗമത്തിൽ, അയർലണ്ടിന്റെ വിവിധ കൗണ്ടിയിൽ നിന്നുമുള്ള ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങൾ സംഗമത്തിന്റെ മാറ്റ് കൂട്ടി. ഒപ്പന, മൈലാഞ്ചി ഇടൽ, മാപ്പിള പാട്ട് തുടങ്ങിയ കലകൾ കാണികൾക്ക് ഗൃഹാതുരത്വം നൽകി.

യോഗത്തിൽ കെഎംസിഐ ജനറൽ സെക്രട്ടറി ഫമീർ സി.കെ സ്വാഗതം പറഞ്ഞു. കെഎംസിഐ ചെയർമാൻ അനസ് അധ്യക്ഷ പ്രസംഗം നടത്തി. MIST (മലയാളീസ് ഇൻ സൗത്ത് ടിപ്പററി)-ന്റെ ജനറൽ സെക്രട്ടറി ശ്രീമതി ബിൻസി വർഗീസ്, ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗം മിസ് ക്ലാര ജോർജ് എന്നിവരും കെഎംസിഐ കൗൺസിലിന് ആശംസകൾ അറിയിച്ചു. പരിപാടിയിൽ കെഎംസിഐ വൈസ് ചെയർമാൻ ജാസ്മിൻ നന്ദി പറഞ്ഞു.

വാർത്ത: മുഹമ്മദ് ജെസൽ. എച്ച്
മീഡിയ കോർഡിനേറ്റർ
കെഎംസിഐ
അയർലണ്ട്

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW