കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) നേതൃത്വത്തിൽ വിപുലമായ ഈദുൽ ഫിത്ർ ആഘോഷം സംഘടിപ്പിച്ചു

By Rose Malayalam Desk

കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) നേതൃത്വത്തിൽ വിപുലമായ ഈദുൽ ഫിത്ർ ആഘോഷം സംഘടിപ്പിച്ചു. Mooncoin പാരിഷ് ഹാളില് ‍ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും കുട്ടികൾ അടക്കം നിരവധി ആളുകൾ പങ്കെടുത്തു.

ക്വിസ്, ഗ്രൂപ്പ് ഇന്ററാക്ടീവ് ഗെയിംസ്, കുട്ടികളുടെ കലാ പരിപാടികൾ, ഗാനമേള തുടങ്ങിയവ കാണികളെ ഇളക്കി മറിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വിഭവ സമൃദ്ധമായ ഭക്ഷണം പ്രായ ഭേദമന്യേ എല്ലാവരും ആസ്വദിച്ചു.

ചടങ്ങിൽ സമസ്ത കേരള പബ്ലിക് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ അമാന നിഷാറിനെ ആദരിച്ചു. KMCI ഫാമിലിയിൽ നിന്നും ന്യൂസിലാന്റിലേക്ക് കുടിയേറുന്ന ഷമീറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.

ഈ പരിപാടിയിൽ പങ്കെടുക്കുകയും, ഗംഭീര വിജയമാക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നതിനോടൊപ്പം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ വോളന്റിയർമാർക്കും സംഘാടകര്‍ നന്ദി അറിയിച്ചു. ബക്രീദ് ദിന ആഘോഷ(ബലി പെരുന്നാൾ) പരിപാടികൾ co-Tipperary-യിലെ Clonmel വച്ചു ജൂൺ 29-ആം തീയതി നടത്താൻ തീരുമാനിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW