കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23-നു നടന്നു

By Rose Malayalam Desk

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23-നു നടന്നു. ഡബ്ലിൻ പാമേസ്‌ടൗണിൽ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250-ൽ അധികം ആളുകൾ പങ്കെടുത്തു .

വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശ്ശേരി അധ്യക്ഷനായിരുന്നു. അർഷാദ് ടി കെ സ്വാഗതവും, അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു. ത്വയ്‌ബ ആമുഖ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലോക്കൽ കൗൺസിലർ ഷെയിൻ മൊയ്‌നിഹാൻ, സലിം (വേൾഡ് മലയാളി കൌൺസിൽ), എംഎം ലിങ്ക് വിൻസ്റ്റാർ (ഒഐസിസി),വർഗീസ് ജോയ് (MNI),
രാജൻ ദേവസ്യ, രാജു കുന്നക്കാട്ട്(KC(M)), കുരുവിള ജോർജ്, സാൻജോ മുളവരിക്കൽ, ഫമീർ ലിമെറിക്ക് തുടങ്ങിയവർ സംസാരിച്ചു.

സിയാദ് റഹ്മാൻ, ഫാസ്‌ജെർ, ഷാഹിദ്, ഫുആദ്, ഷിയാസ്, അഫ്സൽ മൊയ്‌ദീൻ, ഹാഫിസ്, അൻസാസ്, ഷഫീഖ്, അൻവർ എന്നിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW