കോർക്കിലെ വീട്ടിൽ ആക്രമണം; ഗുരുതര പരിക്കുകളോടെ പെൺകുട്ടി ആശുപത്രിയിൽ

By Rose Malayalam Desk

കോര്‍ക്കില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുട്ടി ആശുപത്രിയില്‍. തിങ്കളാഴ്ച രാത്രിയാണ് Charleville-ലെ New Line-ലുള്ള ഒരു വീട്ടില്‍ പ്രശ്‌നം നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ സംഘം വീടിനും, ഒരു വാഹനത്തിനും അക്രമത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.

ആദ്യം Cork University Hospital-ല്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് Temple Street-ല്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.

അതേസമയം വീടിനും പരിസരത്തും ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW