കോർക്കിൽ കാട് കയറി കിടക്കുന്ന സ്ഥലത്ത് നിന്നും നിരവധി തോക്കുകൾ കണ്ടെടുത്ത് ഗാർഡ

By Rose Malayalam Desk

കൗണ്ടി കോര്‍ക്കില്‍ കാടുപിടിച്ച് കിടന്ന സ്ഥലത്ത് നിന്നും നിരവധി തോക്കുകള്‍ കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെയാണ് Watergrasshill Garda Station-ലെ ഉദ്യോഗസ്ഥര്‍ Templemichael-ലെ കാടുകയറി കിടക്കുന്ന പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിരവധി തോക്കുകള്‍ കണ്ടെത്തിയത്. അനധികൃതമായി ആയുധങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പിടിച്ചെടുത്ത തോക്കുകളെല്ലാം ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചതായും, നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW