കോർക്കിൽ ചെറുപ്പക്കാരനായ ഷെഫ് കൊല്ലപ്പെട്ട സംഭവം; പ്രധാന പ്രതിയെ പിടികൂടി സായുധ ഗാർഡ സംഘം

By Rose Malayalam Desk

കോര്‍ക്കില്‍ ചെറുപ്പക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഗാര്‍ഡയുടെ പിടിയില്‍. വെള്ളിയാഴ്ച രാത്രി Cork Armed Support Unit (ASU) നടത്തിയ ഓപ്പറേഷനിലാണ് കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ഗ്രാമമായ Cappoquin-ല്‍ ഒളിച്ചുകഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.

മാര്‍ച്ച് 15-നാണ് കോര്‍ക്കിലെ Cobh-ല്‍ ഷെഫ് ആയി ജോലി ചെയ്തുന്ന Ian Baitson (33) കൊല്ലപ്പെട്ടത്. വാള്‍ പോലുള്ള ആയുധം കൊണ്ട് കാലിന് വെട്ടേറ്റതിനെത്തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണത്തിലേയ്ക്ക് നയിച്ചത്. രാത്രി 9 മണിയോടെ Newtown-ലെ ഒരു പാര്‍ക്കിങ് സ്‌പേസില്‍ വച്ചായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം ചൊവ്വാഴ്ച മരിച്ചു.

അതേസമയം ഒളിവില്‍ നിന്നും പിടികൂടിയ പ്രതിയെ നിലവില്‍ ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട Baitson-ഉം ഇയാളും തമ്മില്‍ നല്ല പരിചയമുണ്ടായിരുന്നു എന്നാണ് നിഗമനം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW