കോർക്കിൽ ഫ്രഞ്ച് വിദ്യാർത്ഥികളുടെ സാധനങ്ങൾ കവർന്നു; പുരുഷനും സ്ത്രീയും അറസ്റ്റിൽ

By Rose Malayalam Desk

കോര്‍ക്കില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും അറസ്റ്റില്‍. St. Patrick’s Street-ല്‍ രാത്രി 10.15-ഓടെയാണ് ഫ്രാന്‍സില്‍ നിന്നുള്ള ഒരു സംഘം കവര്‍ച്ച ചെയ്യപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നുള്ള 22 വിദ്യാര്‍ത്ഥികളും, അവരുടെ ടീച്ചറും പ്രദേശത്തെ ഒരു റസ്റ്ററന്റില്‍ നിന്നും മടങ്ങും വഴി കവര്‍ച്ചയ്ക്ക് ഇരയാകുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ 20-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും, പുരുഷനെയും അറസ്റ്റ് ചെയ്തു. ഇവരുടെ മേല്‍ കുറ്റം ചുമത്തിയതായും, സംഭവത്തിന് ആരെങ്കിലും ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW