കോർക്കിൽ യുവതി കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റിൽ

By Rose Malayalam Desk

കോർക്കിലെ അപാർട്മെന്റിൽ യുവതി കുത്തേറ്റു മരിച്ചു. Midleton- ലെ John Barry House-ലുള്ള അപാർട്മെന്റിൽ വെള്ളിയാഴ്ച്ച വൈകിട്ട് 4.15 ഓടെ ആണ് Daena Walsh എന്ന 27 കാരിയെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ നിലയിൽ ഗാർഡകണ്ടെത്തിയത്. വൈദ്യശുശ്രൂഷകൾ നൽകിയെങ്കിലും വൈകാതെ തന്നെ ഇവർ മരിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്.

അപാർട്മെന്റിൽ എന്തോ പ്രശ്നം നടക്കുന്നതായി അറിഞ്ഞതിനെ തുടർന്നായിരുന്നു ഗാർഡ എത്തിയത്.

സംഭവത്തിൽ 29 കാരനായ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം കെട്ടിടത്തിൽ ഒരു ഭാഗത്ത് തീ പടർന്നതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും ഇവിടെ എത്തിയിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW