കോർക്കിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 32.8 മില്യന്റെ പാക്കേജ്

By Rose Malayalam Desk

കോര്‍ക്കില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. വെള്ളിയാഴ്ചയാണ് 32.8 മില്യണ്‍ യൂറോ വിലവരുന്ന സിന്തറ്റിക് ഡ്രഗ് ഗാര്‍ഡ പിടിച്ചെടുത്തത്.

ക്രിസ്റ്റല്‍ മെത്താഫെറ്റമിന് പുറമെ മറ്റ് മയക്കുമരുന്നുകളും ഷിപ്‌മെന്റില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ഇവ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

രാജ്യത്തേയ്ക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ഗാര്‍ഡ ഓപ്പറേഷനിലാണ് വലിയ അളവില്‍ കടത്തിവന്ന 546 കിലോഗ്രാം സിന്തറ്റിക് ഡ്രഗ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കെറി, കോര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഡ പരിശോധന ആരംഭിച്ചിരുന്നു.

മയക്കുമരുന്ന് കണ്ടെടുത്ത ശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തത്. ഇവരെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW