ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ഡബ്ലിനിൽ; മുഖ്യാതിഥി ഡോ. സുനിൽ പി. ഇളയിടം

By Rose Malayalam Desk

ഡബ്ലിൻ: ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും മെയ് ആദ്യദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നു.

ചരിത്രപ്രസിദ്ധമായ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെ അനുസ്മരണം അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
ഡബ്ലിനിൽ മെയ് 11-ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിക്കുന്ന
ക്രാന്തിയുടെ മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്രകമ്മറ്റി അറിയിച്ചു

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW