ക്രാന്തി കരുതലിൻ കൂടിന്റെ താക്കോൽദാനം ജൂൺ 12-ന് എംഎ ബേബി നിർവഹിക്കും

By Rose Malayalam Desk

ക്രാന്തി അയർലണ്ട് ‘കരുതലിൻ കൂടിന്റെ’ ഭാഗമായി ഉടുമ്പൻചോല നാലു മുക്കിൽ പണിതു നൽകുന്ന വീടിന്റെ താക്കോൽദാനം ജൂൺ 12-ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എംഎ ബേബി നിർവഹിക്കും. ചടങ്ങിൽ ഉടുമ്പൻചോല എംഎൽഎയും മുൻ വൈദ്യുതിവകുപ്പ് മന്ത്രിയുമായിരുന്ന എംഎം മണി അധ്യക്ഷത വഹിക്കും.

ഇടുക്കി ഇരട്ടയാറിലെ നാലുമുക്കിലെ ടോമി-വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി അയർലണ്ട് വീട് നിർമ്മിച്ചു നൽകുന്നത്. ഉടുമ്പൻചോല എംഎൽഎ എംഎം മണിയാണ് ഈ വർഷം ജനുവരിയിൽ വീടിന് തറക്കല്ലിട്ടത്. ക്രാന്തി അയർലണ്ടിലെ അംഗങ്ങളിൽ നിന്നും, അയർലണ്ടിൽ ബിരിയാണി ഫെസ്റ്റും ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകളും സംഘടിപ്പിച്ചും, തല്പര കക്ഷികളിൽ നിന്നും ലഭിച്ച സംഭാവനയും ചേർത്താണ് വളരെ പെട്ടെന്ന് തന്നെ വീട് നിർമ്മാണം പൂർത്തിയാക്കാൻ ക്രാന്തിക്ക് സാധിച്ചത്.

ചടങ്ങിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്,
മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജ്, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി എൻ മോഹനൻ , കെ എസ് മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, വി ആർ സജി, ക്രാന്തിഅയർലൻഡിന്റെ സെക്രട്ടറി ഷിനിത്ത് എ കെ, കമ്മറ്റി അംഗങ്ങളായ ഷാജു ജോസ്, രതീഷ് സുരേഷ് എന്നിവർ പങ്കെടുക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW