ക്ലോൺമേൽ സമ്മർഫെസ്റ്റ് 2024 തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

By Rose Malayalam Desk

ക്ലോൺമേൽ: ടിപ് ഇന്ത്യൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജൂലൈ 20-ആം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ വച്ച് നടത്തുന്ന “സമ്മർ ഫെസ്റ്റ് 2024” തുടങ്ങാൻ ഇനി മണിക്കൂറുകളുടെ ഇടവേള മാത്രം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാ വിധത്തിലുള്ള ആസ്വാദന കലാകായിക പരിപാടികളാൽ സമ്പുഷ്ടമാണ് ഇത്തവണത്തെ സമ്മർ ഫെസ്റ്റ്.

കുട്ടികൾക്കായുള്ള മാജിക് ഷോയും, മൊബൈൽ സൂം അടക്കമുള്ള വിവിധതരം അറിവുകൾ പകരുന്ന പരിപാടികളും, പലതരത്തിലുള്ള കലാകായിക മത്സരങ്ങളും ഇത്തവണത്തെ സമ്മർ ഫെസ്റ്റിലുണ്ട്.

യുവാക്കൾക്ക് വേണ്ടി മോട്ടോർ ബൈക്ക്, കാർ റാലി തുടങ്ങിയവയും വിവിധ തരം മത്സര മോട്ടോർ ബൈക്കുകളും, വിവിധ കാലഘട്ടത്തിലുള്ള കാറുകളും അടുത്ത് അറിയുവാനുള്ള അവസരവുമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.

കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരായിരം കലാകായിക പരിപാടികളും നടത്തുന്നുണ്ട്. ആവേശത്തിന്റെ തിരിതെളിച്ചുകൊണ്ട് ഇത്തവണയും വടംവലി മത്സരം അരങ്ങേറുന്നതാണ്.

ഭാരതത്തിന്റെ തനതായ വിവിധ നാട്യ-നൃത്ത പരിപാടികളും അടുത്ത് അറിയാൻ ഉള്ള അവസരം ഈ വേദിയിലുണ്ട്. ഇന്ത്യയുടെ തനത് രുചിക്കൂട്ടുകൾ പരീക്ഷിക്കുവാനും മനസ്സിലാക്കുവാനും ഉള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

പൂർണ്ണമായും സൗജന്യമായി നടത്തുന്ന പ്രവേശനവും, കാർ പാർക്കിങ്ങും അടക്കം ഒരുക്കിക്കൊണ്ട് അയർലണ്ടിലെ സുമനസ്സുകളായ എല്ലാവരെയും ഈ പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

വിശദവിവരങ്ങൾക്ക്:

മാത്യു പി അഗസ്റ്റിൻ (0894687808)
റോണി ഫ്രാൻസിസ് (0894112129)
ലിജോ ജോസഫ് (0879086246)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW