കൗണ്ടി ലൂവില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 18 തോക്കുകള്‍ പിടികൂടി. ആറ് എആര്‍-15 റൈഫിളുകളും, 12 സെമി ഓട്ടോമാറ്റിക് 9എംഎം ഹാന്‍ഡ് ഗണ്ണുകളുമാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയോടെ Adree-യുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ തോക്കുകള്‍ക്കൊപ്പം 900 വെടിയുണ്ടകളും കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഡ ഏതാനും തുടര്‍പരിശോധനകളും കൗണ്ടിയില്‍ നടത്തി. സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് റെയ്ഡിനിടെ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഘങ്ങള്‍ക്ക് തോക്കുകള്‍ എത്തിച്ച് നല്‍കുന്നതില്‍ പെട്ടവരാണ് അറസ്റ്റിലായ ചെറുപ്പക്കാരെന്നാണ് കരുതുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW