ഗോൾവേ ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റ്: ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാർ, പോർട്ട്ലീഷ് സെൻറ് മേരീസ് ഇടവകയ്ക്ക് റണ്ണർ അപ്പ് ട്രോഫി

By Rose Malayalam Desk

2024 ജൂലൈ 21 ഞായറാഴ്ച ഗോൾവേ സെൻ്റ് മേരീസ് ഹാളിൽ നടന്ന Indoor cricket Tournament-ൽ ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാരായി. പോർട്ട് ലീഷ് സെൻറ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.

അയർലണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗോൾവേ സെൻറ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗോൾവേയും പോർട്ട്ലീഷും തമ്മിൽ ഏറ്റുമുട്ടി. മത്സരം വീക്ഷിക്കുവാൻ ഒട്ടേറെ കുടുംബങ്ങൾ എത്തിച്ചേർന്നിരുന്നു. ഈ വർഷത്തെ ടൂർണ്ണമെന്റ് വൻവിജയമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി ഗോൾവേയുടെ മനോജ് തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ലിൻ ടീമിന്റെ ബിബിൻ മാത്യു ആണ് ബെസ്റ്റ് ബോളർ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW