അയര്‍ലണ്ടിലെ മറ്റ് ഊര്‍ജ്ജവിതരണ കമ്പനികള്‍ക്ക് പിന്നാലെ ഗ്യാസ്, വൈദ്യുതി വില കുറയ്ക്കാന്‍ Flogas-ഉം. നാച്വറല്‍ ഗ്യാസിന്റെ വേര്യബിള്‍ റേറ്റില്‍ 25%, വൈദ്യുതിയുടെ വേര്യബിള്‍ റേറ്റില്‍ 15% എന്നിങ്ങനെ കുറവ് വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 25-ഓടെ കുറഞ്ഞ നിരക്ക് നിലവില്‍ വരും.
വില കുറയ്ക്കുന്നതോടെ Flogas ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ വര്‍ഷം ശരാശരി 274 യൂറോയും, ഗ്യാസ് ബില്ലില്‍ 429 യൂറോയും ലാഭിക്കാന്‍ കഴിയും.
ഗ്യാസിന്റെ സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് 10% കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കമ്പനിയുടെ സ്മാര്‍ട്ട് മീറ്റര്‍ നിരക്കുകള്‍ തല്‍ക്കാലത്തേയ്ക്ക് അതേപടി തുടരും.
നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് Flogas ഊര്‍ജ്ജവില കുറയ്ക്കുന്നത്. നവംബറില്‍ ഗ്യാസിനും, വൈദ്യുതിക്കും 30% വീതമാണ് വിലക്കുറവ് വരുത്തിയത്.
രാജ്യത്തെ മറ്റ് പ്രധാന ഊര്‍ജ്ജവിതരണ കമ്പനികളായ Energia, Bord Gáis Energy, Electric Ireland എന്നിവയും ഈയിടെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW