ഡബ്ലിൻ: അയലണ്ട് ടെന്നീസ് ക്രിക്കറ്റിലെ ചാമ്പ്യൻമാരുടെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടീം കോൺഫിഡന്റ് ലൂക്കൻ ക്രിക്കറ്റേഴ്സ്. തുടച്ചയായി രണ്ടാം തവണയാണ് LCC ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 2 വർഷത്തെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ തോൽവിയറിയാതെ വിജയിക്കുന്ന ഒരേയൊരു ടീമെന്ന അത്യ അപൂർവ്വ നേട്ടം കരസ്ഥമാക്കാനും LCC- ക്കായി.
ഓൾ അയർലണ്ട് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഈ വർഷം ഏകദേശം നാൽപതോളം ടീമുകൾ, ഇരുപതിൽപരം ടൂർണമെന്റുകളിൽ പങ്കെടുക്കുകയും അതിൽ വിജയികൾ ആയ എട്ട് ടീമുകൾ മാത്രം ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന് യോഗ്യത നേടുകയും ചെയ്തു.
ഗ്രൂപ്പ് സ്റ്റേജിൽ AMC, SANDYFORD STRICKERS, TSK ടീമുകളെ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ പരാജയപ്പെടുത്തിയ LCC, ഫൈനലിൽ KCC-യെ തോൽപ്പിച്ചാണ് കിരീടം നിലനിർത്തിയത്. LCC-യുടെ വിഷ്ണു ഫൈനലിലെ പ്ലേയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW