ജോലിക്കാരിൽ 7% പേരെ പിരിച്ചുവിടാൻ Cisco Systems; നടപടി എഐ, സൈബർ സെക്യൂരിറ്റി എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താൻ

By Rose Malayalam Desk

ടെക് കമ്പനിയായി Cisco Systems, തങ്ങളുടെ 7% ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അതിവേഗം വളരുന്ന സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായാണ് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത്. അയര്‍ലണ്ടില്‍ ഗോള്‍വേ, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ Cisco Systems-ന് സാന്നിദ്ധ്യമുണ്ട്.

2023 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് 84,900 ജോലിക്കാരാണ് കമ്പനിക്ക് ആഗോളമായി ഉണ്ടായിരുന്നത്. അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ 4,000 പേരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് കമ്പനി പറഞ്ഞിരുന്നു.

നെറ്റ്‌വര്‍ക്ക് എക്വിപ്‌മെന്റ് നിര്‍മ്മാണമാണ് കമ്പനി ചെയ്തുവരുന്നതെങ്കിലും എഐ പ്രോഡക്ട് നിര്‍മ്മാണത്തിനായി 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് Cisco Systems ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ചേര്‍ന്നാണ് ഇത് ചെയ്യുക. ഒപ്പം സൈബര്‍ സെക്യൂരിറ്റിയിലും കൂടുതലായി നിക്ഷേപം നടത്താനാണ് കമ്പനി തയ്യാറെടുക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW