ഡബ്ലിനിലെ കത്തിക്കുത്തിൽ മദ്ധ്യവയ്സകന് പരിക്ക്; ചെറുപ്പക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ മദ്ധ്യവയസ്‌കന് പരിക്ക്. പുലര്‍ച്ചെ 12.30-ഓടെ South Great George’s Street-ല്‍ വച്ച് 50-ലേറെ പ്രായമുള്ള പുരുഷന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

St James’s Hospital-ല്‍ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണം ചെയ്തതായും, വൈകാതെ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവ സ്ഥലത്തുനിന്നും 20-ലേറെ പ്രായമുള്ള മറ്റൊരു ചെറുപ്പക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ആക്രമണം നടന്ന പ്രദേശം രാവിലെ അടച്ചിടുകയും, ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് ഗാര്‍ഡ സാന്നിദ്ധ്യവുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW