സൗത്ത് ഡബ്ലിനിലെ പ്രശസ്ത ബീച്ചായ Blackrock Seafront-ല്‍ നീന്തല്‍ നിരോധിച്ച് കൗണ്ടി കൗണ്‍സില്‍. ഇവിടുത്തെ വെള്ളത്തില്‍ E-Coli, Enterococci ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Dún Laoghaire-Rathdown County Council ആണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജൂലൈ 10-ന് ബീച്ചില്‍ നിന്നും ശേഖരിച്ച വെള്ളത്തിലാണ് മനുഷ്യരില്‍ വയറിളക്കം, ഛര്‍ദ്ദി, മൂത്രാശയ അണുബാധ മുതലായവ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിശക്തമായ മഴയില്‍ പലയിടത്തുനിന്നായി ഒഴുകിയെത്തിയ വെള്ളത്തിലൂടെയാണ് ഇവ ബീച്ചിലെത്തിയത്.
ബുധനാഴ്ച വരെയാണ് നീന്തല്‍ നിരോധനം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW