ഡബ്ലിനിലെ വീട്ടിൽ അക്രമാസക്തനായി മോഷണം; പ്രതി പിടിയിൽ

By Rose Malayalam Desk

ഡബ്ലിനിലെ Rathmines-ല്‍ അക്രമാസക്തിയോടെ കൊള്ള നടത്തിയയാള്‍ ഗാര്‍ഡയുടെ പിടിയില്‍. ഇന്നലെയാണ് പ്രദേശത്തെ ഒരു വീട്ടില്‍ ചെറുപ്പക്കരനായ പ്രതി കൊള്ള നടത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടിക്ക് ഇയാളുടെ ആക്രമണോത്സുകമായ പ്രവൃത്തി കാരണം മാനസികാഘാതമുണ്ടായത് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു. Crumlin-ലെ Children’s Health Ireland (CHI)-ലാണ് കുട്ടി ചികിത്സ തേടിയത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഗാര്‍ഡ പ്രതിയെ വെസ്റ്റി ഡബ്ലിനിലെ ഒരു വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. അതേസമയം ഇയാളെ പിന്നീട് വിട്ടയച്ചതായും ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW