ഡബ്ലിനിൽ അന്തരിച്ച സാം ചെറിയാൻ തറയിലിന്റെ സംസ്കാരം തിങ്കളാഴ്ച. മെയ് 12-നായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ സാമിന്റെ വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.
മെയ് 15 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ Glasnevin-ലെ Our Lady Victories Catholic Church-ൽ (D09 Y925) ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും.
മെയ് 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ Rathmines- ലെ St. Mary’s College Chappel- ൽ (D06 CH79) പൊതുദർശനവും, ഫ്യൂണറൽ സർവീസും നടക്കും. അന്നേ ദിവസം രാവിലെ 8 മണിക്ക് മോർണിംഗ് പ്രെയറും, ശേഷം വിശുദ്ധ കുർബാനയും ഉണ്ടാകും.
മെയ് 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഡബ്ലിനിലെ Dardistown, Old Airport Road- ലെ Collinstown Cross- ലുള്ള Dardistown Cemetery- യിൽ (K67 HP26) വച്ചാണ് സംസ്കാരം.

പ്രവാസികള്‍ക്കിടയില്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെട്ടിരുന്ന സാം 18 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തുന്നത്. ഫിന്‍ഗ്ലാസില്‍ താമസിച്ചുവരികയായിരുന്ന അദ്ദേഹം വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW