ഡബ്ലിനിൽ അപകടകരമായ ഡ്രൈവിങ്ങും, വാഹനങ്ങൾക്ക് തീവെപ്പും ; രണ്ട് പേർ പിടിയിൽ

By Rose Malayalam Desk

ഡബ്ലിനിൽ അപകടകരമായ ഡ്രൈവിംഗ് നടത്തുകയും, ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത രണ്ട് പുരുഷന്മാർ അറസ്റ്റിൽ. ഇന്നലെ രാവിലെ Tallaght, Dublin 24, M50 എന്നിവിടങ്ങളിലാണ് സംഭവം. Tallaght- യിലെ Brookfield Road- ൽ നിരവധി വാഹനങ്ങളും സംഭവതിനിടെ അഗ്നിക്കിരയാക്കി.

നിരവധി ഗാർഡ യൂണിറ്റുകൾ ആണ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ ഗാർഡ വാഹനത്തെ ഇടിക്കാനും ശ്രമമുണ്ടായി. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല.

ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് വിവിധ ഗാർഡ യൂണിറ്റുകൾ നടത്തിയ തിരച്ചിലിൽ Co Wicklow- യിൽ ആണ് പ്രശ്നം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW