ഡബ്ലിനിലെ Clondalkin-ൽ ബുധനാഴ്ച രാവിലെ നടന്ന സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. രാവിലെ 6:15-ഓടെ, Clondalkin-ലെ St Cuthbert’s Court- ൽ രണ്ട് ആയുധധാരികൾ പ്രശ്നം സൃഷ്ടിക്കുന്നു എന്ന റിപ്പോർട്ടുകളെത്തുടർന്ന് ഗാർഡ, ഗാർഡ ആംഡ് സപ്പോർട്ട് യൂണിറ്റ്, എമർജൻസി സർവീസസ് ഉദ്യോഗസ്ഥർ എന്നിവർ എത്തിയപ്പോഴാണ് ഗുരുതരമായ പരിക്കുകളോടെ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ കണ്ടെത്തിയത്. ഇയാളെ താല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ ഉൾപ്പെട്ട 20-ലേറെ പ്രായമുള്ള രണ്ടാമത്തെ വ്യക്തിയെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഒരു കോടാലിയും കത്തിയും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ Clondalkin ഗാർഡ സ്റ്റേഷനിൽ 01-666 7600 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. അന്വേഷണങ്ങൾ തുടരുകയാണെന്ന് ഗാർഡ പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW