ഡബ്ലിന്‍ സിറ്റിയില്‍ ഒളിംപിക്‌സ് താരങ്ങളെ സ്വീകരിക്കാനൊരുക്കിയ പരിപാടിക്കിടെ കത്തിക്കുത്ത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10-ഓടെ Marlborough Street- Cathedral Street ജങ്ഷനിലാണ് സംഭവം. കുത്തേറ്റ് പരിക്ക് പറ്റിയ മദ്ധ്യവയസ്‌കനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. ഇരയായ ആളും, ഇയാളും തമ്മില്‍ പരിചയമുണ്ടെന്നാണ് നിഗമനം.
സംഭവസമയം ഇതിന് തൊട്ടടുത്ത സ്ട്രീറ്റില്‍ 20,000 പേര്‍ ഒത്തുകൂടി രാജ്യത്തിന് അഭിമാനമായ ഒളിംപിക് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നുണ്ടായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW