ഡബ്ലിനിൽ ടെന്റുകളിൽ കഴിയുന്ന അഭയാർത്ഥികൾക്ക് നേരെ ആക്രമണം; രേഖകൾ നദിയിലെറിഞ്ഞു

By Rose Malayalam Desk

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വഴിയോരത്ത് ടെന്റ് കെട്ടി താമസിച്ചിരുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി ഒരു സംഘമാളുകള്‍ ആയുധങ്ങളുമായി എത്തി ആക്രമിക്കാനെത്തിതിനെത്തുടര്‍ന്ന് ടെന്റുകളില്‍ താമസിക്കുകയായിരുന്ന 15 അഭയാര്‍ത്ഥികള്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോയി.

രാത്രി 11.40-ഓടെയാണ് 10-ഓളം വരുന്ന ഒരു സംഘമാളുകള്‍ River Liffey-യ്ക്ക് സമീപത്തെ ടെന്റുകളിലേയ്ക്ക് ആയുധങ്ങളുമായി എത്തിയത്. അഭയാര്‍ത്ഥികളില്‍ പലരും ഈ സമയം ഉറങ്ങുകയും, മറ്റ് ചിലര്‍ ടെന്റുകള്‍ക്ക് പുറത്ത് നില്‍ക്കുകയുമായിരുന്നു. അക്രമികള്‍ കത്തികളും പൈപ്പുകളുമുപയോഗിച്ച് ടെന്റുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും, അഭയാര്‍ത്ഥികളുടെ രേഖകള്‍ സമീപത്തെ നദിയിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. അഭയാര്‍ത്ഥികള്‍ പ്രാണരക്ഷാര്‍ത്ഥം ഇവിടെ നിന്നും വേറെ സ്ഥലത്തേയ്ക്ക് മാറുകയായിരുന്നു.

Pearse Street Garda Station-ല്‍ ഏതാനും അഭയാര്‍ത്ഥികള്‍ നല്‍കിയ പരാതികളില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു. അതേസമയം അക്രമത്തെ പറ്റി അറിയിച്ചിട്ടും ഗാര്‍ഡ നടപടിയൊന്നും കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW