ഡബ്ലിനിൽ തോക്കും വെടിയുണ്ടകളുമായി 2 പേർ പിടിയിൽ

By Rose Malayalam Desk

ഡബ്ലിനില്‍ തോക്കും വെടിയുണ്ടകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഡബ്ലിന്‍ 15-ലെ Old Navan Road-ല്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ഒരു വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന പുരുഷനെയും, സ്ത്രീയെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍പരിശോധനയില്‍ ഡബ്ലിനിലെ ഒരു വീട്ടില്‍ നിന്നും രണ്ട് തോക്കുകള്‍ കൂടി അന്വേഷണസംഘം കണ്ടെടുത്തു. ഇതില്‍ ഒന്ന് സബ് മെഷീന്‍ ഗണ്‍ ആണ്. വെടിയുണ്ടകളും ഇവയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW