ഡബ്ലിനിൽ വീണ്ടും ആക്രമണം; ചെറുപ്പക്കാരന് പരിക്ക്

By Rose Malayalam Desk

ഡബ്ലിന്‍ സിറ്റി സെന്ററിലുണ്ടായ ആക്രമണത്തില്‍ ചെറുപ്പക്കാരന് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡബ്ലിന്‍ 7-ലെ Stoneybatter-ലുള്ള Manor Street-ല്‍ വച്ചാണ് ആക്രമണം നടന്നത്. മൂര്‍ച്ചയേറിയ ഒരു ആയുധവും ആക്രമണത്തിന് ഉപയോഗിച്ചിരുന്നതായാണ് വിവരം. പരിക്കേറ്റ 20-ലേറെ പ്രായമുള്ള പുരുഷനെ Mater Hsopital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.

അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഗാര്‍ഡ പറഞ്ഞു. സംഭവസ്ഥലത്തെത്തിയപ്പോള്‍ പരിക്കേറ്റ ആള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW