ഡബ്ലിനിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 3.4 മില്യന്റെ മരുന്നുകൾ പിടിച്ചെടുത്തത് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന്

By Rose Malayalam Desk

ഡബ്ലിനിൽ 3.4 മില്യൺ യൂറോയുടെ മയക്കുമരുന്ന് വേട്ട. താല ഡിസ്ട്രിക്റ്റ് ഡ്രഗ്സ് യൂണിറ്റിലെ അംഗങ്ങളാണ് ഓപ്പറേഷൻ താരയുടെ ഭാഗമായി ജനുവരി 28 ബുധനാഴ്ച വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരോധിക്കപ്പെട്ട മരുന്നായ ബെൻസോഡിയാസെപൈൻ ഗുളികകൾ കണ്ടെടുത്തത്.

സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിടിച്ചെടുത്ത മയക്കുമരുന്നുകൾ ഫോറൻസിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്.

അന്വേഷണം തുടരുകയാണെന്ന് ഗാർഡ പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW