വടക്കന്‍ ഡബ്ലിനില്‍ 1,020 വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍. ഡെലപ്പര്‍മാരായ Aledo Donabate Ltd-ന് ആണ് നിര്‍മ്മാണാവകാശം. Donabate-ലെ Corballis East-ലാണ് നിര്‍മ്മാണം നടക്കുക.
529 വീടുകള്‍, 356 ഡ്യുപ്ലെക്‌സ്/ ട്രിപ്ലെക്‌സ് യൂണിറ്റുകള്‍, 84 അപ്പാര്‍ട്ട്‌മെന്റുകള്‍, 51 ഷെല്‍റ്റേര്‍ഡ് യൂണിറ്റുകള്‍ എന്നിവയാണ് ഈ കെട്ടിടസമുച്ചയത്തില്‍ ഉണ്ടാകുക. ഒപ്പം 237 കുട്ടികളെ ഉള്‍ക്കൊള്ളുന്ന രണ്ട് ചൈല്‍ഡ് കെയര്‍ ഫെസിലിറ്റികള്‍, മൂന്ന് റീട്ടെയില്‍ കടകള്‍, രണ്ട് കഫേകള്‍, ഒരു മെഡിക്കല്‍ സെന്റര്‍ എന്നിവയും ഇതിനൊപ്പം നിര്‍മ്മിക്കും.
ഇതേ ഡെവലപ്പര്‍മാര്‍ തന്നെ ഭാവിയില്‍ ഈ പ്രദേശത്ത് ഒരു പ്രൈമറി സ്‌കൂള്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്.
ഇവിടെ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങളില്‍ 102 എണ്ണം 39.88 മില്യണ്‍ യൂറോയ്ക്ക് ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സിലിന് Aledo Donabate കൈമാറും. ഇവ സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസിങ്ങിനായാണ് ഉപയോഗിക്കുക.
അതേസമയം Balbriggan-ലെ Flemington Lane-ല്‍ 564 വീടുകള്‍ നിര്‍മ്മിക്കാന്‍ മറ്റൊരു ഡെവലപ്‌മെന്റ് കമ്പനിയായ Dean Swift Property Holdings UC നല്‍കിയ അപേക്ഷ കൗണ്‍സില്‍ നിരസിച്ചു. പലരും എതിര്‍പ്പ് അറിയിച്ചതോടെയാണ് കൗണ്‍സില്‍ തീരുമാനം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW