ഡബ്ലിനെ ഇളക്കിമറിച്ച് ഹണി റോസ്; മലയാളിയുടെ ഉടമസ്ഥതയിൽ ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് പ്രവർത്തനമാരംഭിച്ചു

By Rose Malayalam Desk

ഡബ്ലിനെ ഇളക്കിമറിച്ച് ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. ഡബ്ലിന്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലെ Grafton Street-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഷീലാ പാലസ് റെസ്റ്റോ പബ്ബില്‍, രുചികരമായ സീഫുഡ് വിഭവങ്ങളും ലഭ്യമാണ്. ഉദ്‌ഘോടനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ ഓറ ബാന്‍ഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്, ഡിജെ സനയുടെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് എന്നിവയും കാഴ്ചക്കാരെ ആവേശഭരിതരാക്കി.

 

അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഉടമസ്ഥരായിരുന്ന ഡബ്ലിനിലെ പ്രശസ്തമായ റെസ്റ്റോ പബ്ബാണ് കഴിഞ്ഞ ദിവസം മലയാളിയുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഡബ്ലിനിലെ തന്നെ ഏറ്റവും വലിയ പബ്ബുകളില്‍ ഒന്നായാണ് ഷീലാ പാലസ് ഒരുക്കിയിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ അയര്‍ലണ്ടുകാരുടെ പ്രിയ റസ്റ്ററന്റ് എന്ന് ഖ്യാതി നേടിയ ഷീലാ പാലസിന്റെ റെസ്റ്റോ പബ്ബ് കൂടി എത്തുന്നതോടെ, ഇനി ഡബ്ലിന്റെ ഹൃദയഭാഗത്തുള്ള സെന്റ് സ്റ്റീഫന്‍സ് ഗ്രീനിന്റെ രാത്രികള്‍ക്ക് മിഴിവേറും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW