ഡബ്ലിൻ എയർപോർട്ടിൽ 16.5 കിലോ കഞ്ചാവുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 330,000 യൂറോയുടെ കഞ്ചാവുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച വിമാനത്തില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 16.5 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് കണ്ടെടുത്തതായി റവന്യൂ ഓഫിസര്‍മാര്‍ അറിയിച്ചത്.

കൗമാരപ്രായം കഴിഞ്ഞ പ്രതിയെ ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW