ഡബ്ലിന്‍ മൃഗശാലയില്‍ ഒരു ഏഷ്യന്‍ ആനയ്ക്ക് കൂടി Elephant Endotheliotropic Herpesvirus (EEHV) രോഗബാധ സ്ഥിരീകരിച്ചു. ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന ഈ വൈറസ് രോഗം കാരണം ഏതാനും ദിവസം മുമ്പ് രണ്ട് ഏഷ്യന്‍ ആനകള്‍ ചെരിഞ്ഞിരുന്നു.
ആശ എന്ന് പേരുള്ള 17 വയസുള്ള ആനയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം താരതമ്യേന പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകള്‍ക്കാണ് രോഗബാധ കാരണം മരണം സംഭവിക്കാറ്. അതിനാല്‍ ആശ രോഗത്തെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. ആശയ്ക്ക് എല്ലാവിധ ചികിത്സയും നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഇതേ വൈറസ് രോഗം കാരണം അവനി, സിന്ദ എന്ന് പേരുള്ള രണ്ട് എഷ്യന്‍ ആനകള്‍ ചെരിഞ്ഞത്. ഇരുവര്‍ക്കും എട്ട് വയസായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW