ഡബ്ലിന്‍ മൃഗശാലയില്‍ വൈറസ് രോഗം ബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടാമതൊരു ഏഷ്യന്‍ ആന കൂടി ചെരിഞ്ഞു. Elephant Endotheliotropic Herpesvirus (EEHV) എന്ന അസുഖമാണ് രണ്ട് ആനകളെയും ബാധിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് EEHV. പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ആനകളില്‍ നിന്നും മനുഷ്യരിലേയ്ക്ക് വൈറസ് പകരില്ല.
സിന്ദ എന്ന് പേരുള്ള എട്ട് വയസുള്ള ആന രോഗം ബാധിച്ച് ഞായറാഴ്ചയാണ് ചെരിഞ്ഞത്. അവനി എന്ന മറ്റൊരാനയും ഇതേ രോഗം ബാധിച്ച് ജൂലൈ 1-ന് ചെരിഞ്ഞിരുന്നു. അവനിക്കും എട്ട് വയസായിരുന്നു.
അന്താരാഷ്ട്ര വിദഗ്ദ്ധരുടെയടക്കം ചികിത്സ നല്‍കിയെങ്കിലും ആനകളുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. നിലവില്‍ മൃഗശാലയിലെ മറ്റ് ആനകളൊന്നും രോഗലക്ഷണം കാണിക്കുന്നില്ലെങ്കിലും, അധികൃതര്‍ അവയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ആഗോളതലത്തില്‍ EEHV വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW