ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ക്ലോ കൗണ്ടികളിൽ ശക്തമായ കാറ്റ്; യെല്ലോ വാണിങ് പുറപ്പെടുവിച്ച് അധികൃതർ, യാത്രക്കാർ സൂക്ഷിക്കുക

By Rose Malayalam Desk

ശക്തമായ കാറ്റിനെ തുടര്‍ന്ന് ഡബ്ലിന്‍, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നീ കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ചൊവ്വ) രാവിലെ 8 മണി മുതല്‍ പകല്‍ 2 മണി വരെയാണ് മുന്നറിയിപ്പ്.

ഈ കൗണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടലില്‍ തിരമാലകള്‍ ഉയരാനും, പ്രാദേശികമായ വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW