ഡ്രൊഹെഡ മലയാള മിഷൻ ഉദ്ഘാടനം; Tulliyallen കമ്മ്യൂണിറ്റി ഹാളിൽ ആദ്യ ക്ലാസുകൾ ആരംഭിച്ചു

By Rose Malayalam Desk

ഡ്രൊഹെഡ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെയും, സെന്റ് തോമസ് സിറോ മലബാർ ചർച്ച്, ഡ്രൊഹെഡയുടെ ആഭിമുഖ്യത്തോടും കൂടി ഡ്രൊഹെഡ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനവും ആദ്യ ക്ലാസുകളും Tulliyallen കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ടു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മുന്നോട്ടു വെച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ ഡ്രൊഹെഡ സോൺ പ്രവർത്തനങ്ങൾ ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ചീഫ് കോർഡിനേറ്റർ ശ്രീമതി അനുഗ്രഹ മെൽവിൻ, പ്രസിഡന്റ് ശ്രീ. ബ്രൂസ് ജോൺ, സെക്രട്ടറി ശ്രീ. ലിജോ സി. തോമസ്, മാതാപിതാക്കളുടെ പ്രതിനിധി ശ്രീ. ബെസ്റ്റിൻ വർഗീസ് എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തിന് ശേഷം മലയാള മിഷൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചു. ഏകദേശം അറുപതോളം വിദ്യാർത്ഥികളും നിരവധി മാതാപിതാക്കളും പങ്കെടുത്ത ഈ ചടങ്ങ് മലയാള ഭാഷയുടെ പൈതൃകത്തെ പുതു തലമുറയിലേക്ക് പകർന്ന് നൽകാനുള്ള സംരംഭത്തിന്റെ മികച്ച തുടക്കമായി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW