തിരക്കേറിയ റോഡിൽ കാറുകളുമായി മത്സരയോട്ടം; Co Donegal- ൽ രണ്ടു പേർ പിടിയിൽ

By Rose Malayalam Desk

Co Donegal-ലെ തിരക്കേറിയ റോഡിൽ കാറുകളുമായി മത്സരയോട്ടം നടത്തിയ രണ്ട് പുരുഷൻമാർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി ലെറ്റർകെന്നിയിൽ മണിക്കൂറിൽ പരമാവധി 60 കി. മീ വേഗപരിധിയുള്ള റോഡിലായിരുന്നു അമിതവേഗതയിൽ കാറുകളുടെ അഭ്യാസം.

ബാങ്ക് ഹോളിഡേ വീക്കെൻഡിന്റെ ഭാഗമായി റോഡ് സുരക്ഷാ പരിശോധന നടത്തിവന്ന ഗാർഡയാണ് ലെറ്റർകെന്നി ടൗൺ സെന്ററിലേക്കുള്ള N56 നാലുവരി പാതയിൽ വെച്ച് ഡ്രൈവർമാരെ പിടികൂടിയത്.

അതേസമയം ബാങ്ക് ഹോളിഡേ വീക്കെൻഡിൽ Donegal-ലുടനീളം അമിത വേഗത്തിൽ വാഹനമോടിച്ച നിരവധി ഡ്രൈവർമാരെ പിടികൂടിയിട്ടുണ്ട്. 100kp/h മേഖലയിൽ 146kp/h വേഗതയിൽ വാഹനമോടിച്ച ഡ്രൈവർമാരും, 60kp/h മേഖലയിൽ 98kp/h വേഗതയിൽ വാഹനമോടിച്ച മറ്റൊരാളും ഇതിൽ പെടുന്നു. കൊക്കെയ്ൻ, കഞ്ചാവ് എന്നിവയുടെ സ്വാധീനത്തിൽ വാഹനമോടിച്ചതിന് മറ്റ് നിരവധി ഡ്രൈവർമാരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ എല്ലാവരെയും പ്രാദേശിക കോടതികളിൽ ഹാജരാക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW