ഭീകരവാദത്തില്‍ നിന്നും അയര്‍ലണ്ടും മുക്തമല്ലെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കെതിരെ തീവ്രവാദികളുടെ ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഹാരിസിന്റെ പ്രതികരണം. തീവ്രവാദത്തിന്റെയും, ഭീകരതയുടെയും കാര്യത്തില്‍ നാം എല്ലായ്‌പ്പോവും ജാഗ്രത പാലിക്കണമെന്നും, ഗാര്‍ഡ ഇത്തരം കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹാരിസ് പറഞ്ഞു. രാഷ്ട്രീയ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണികളുടെ തോത് വര്‍ദ്ധിച്ചിട്ടുണ്ട് എന്ന ഗാര്‍ഡ റിപ്പോര്‍ട്ടും ഈയിടെ പുറത്തുവന്നിരുന്നു. ഭീഷണി അക്രമത്തിലേയ്ക്ക് കടക്കാമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തെ സുരക്ഷാ സേനകള്‍ ഇത്തരം തീവ്രവാദങ്ങളെ വളരെ ഗൗരവമായാണ് സമീപിക്കുന്നതെന്ന് ഹാരിസ് വ്യക്തമാക്കി. ഈയിടെ ഹാരിസിനും, അദ്ദേഹത്തിന്റെ കുടുംബത്തിനും, വീടിനും നേരെ ബോംബ് ഭീഷണി അടക്കമുള്ളവ ഉണ്ടാകുകയും, മുഖംമൂടി ധാരികള്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
അതേസമയം ജനപ്രതിനിധികള്‍ക്കെതിരെയുള്ള ഭീഷണികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമമാറ്റം വരുത്തുമോ എന്ന ചോദ്യത്തിന്, രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണ് എന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. നിലവില്‍ ഗാര്‍ഡ ചെയ്തുവരുന്ന നടപടികളില്‍ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ചെറിയ കൂട്ടം ആളുകളുടെ പ്രവൃത്തി, അയര്‍ലണ്ടുകാരുടെ പ്രവൃത്തിയായി വ്യാഖ്യാനിക്കാന്‍ ഇടവരരുതെന്നും, ഈ രാജ്യത്തെ ബഹുഭൂരിപക്ഷം പേരും മാന്യതയുള്ളവരാണെന്നും ഹാരിസ് പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW