തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ടോക്; അയർലണ്ടിലെ തൊഴിലാളികളും ഭീഷണിയിൽ

By Rose Malayalam Desk

ആഗോളമായി നിരവധി പേരെ പിരിച്ചുവിടാന്‍ തയ്യാറെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്. ഇതോടെ കമ്പനിക്കായി ഡബ്ലിനിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പിരിച്ചുവിടല്‍ ഭീഷണിയിലായിരിക്കുകയാണ്.

നിലവില്‍ 3,000-ഓളം പേരാണ് അയര്‍ലണ്ടില്‍ ടിക്ടോക്കിനായി ജോലി ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ എത്ര പേരെ പിരിച്ചുവടും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം അയര്‍ലണ്ട് തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്നും, ഇവിടെ ഇനിയും ജോലിക്കാരെ റിക്രൂട്ട് ചെയ്യുമെന്നും ടിക്ടോക്ക് വക്താവ് പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW