ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടി20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും. മത്സര ശേഷം തന്നെ വിരാട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍, പത്രസമ്മേളനത്തിലായിരുന്നു കളി മതിയാക്കുന്നതായി രോഹിത് വെളിപ്പെടുത്തിയത്.
ഇത് തന്റെ അവസാനത്തെ ടി20 മത്സരമായിരുന്നു എന്ന് പറഞ്ഞ കോഹ്ലി, ഫൈനലില്‍ ഫലം എന്ത് തന്നെയായിരുന്നെങ്കിലും താന്‍ വിരമിക്കുമായിരുന്നു എന്നും വ്യക്തമാക്കി. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കോഹ്ലിയെ പരാമര്‍ശിച്ച് ‘ഇത് എന്റെയും അവസാനത്തെ ടി20 മത്സരമായിരുന്നു’ എന്നാണ് മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞത്. ധോണിക്ക് ശേഷം ടി20 ലോകകപ്പ് ഇന്ത്യയിലെത്തിക്കുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് രോഹിത് തളി മതിയാക്കുന്നത്.
അതേസമയം ബാര്‍ബഡോസില്‍ ഇന്നലെ നടന്ന ഫൈനലില്‍ 7 റണ്‍സിന്റെ ആവേശകരമായ ജയമാണ് സൗത്ത് ആഫ്രക്കയ്‌ക്കെതിരെ ഇന്ത്യ നേടിയത്. ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുമ്രയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW