ഡബ്ലിൻ: അത്യന്തം ആവേശം നിറഞ്ഞ പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി കിരീടം LCC കരസ്ഥമാക്കി. 24 ടീമുകൾ പങ്കെടുത്ത ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിനാണ് മെയ് 25 , 26 തിയതികളിൽ അയർലൻഡ് സാക്ഷ്യംവഹിച്ചത്. ഫൈനൽ മസരത്തിൽ AMC-യെ പരാജയപ്പെടുത്തിയാണ് LCC വിജയകിരീടമണിഞ്ഞത്.
കോൺഫിഡന്റ് ട്രാവൽ സ്പോൺസർ ചെയ്ത 1001 യൂറോ ക്യാഷ് അവാർഡും എവറോളിങ് ട്രോഫിയും വിജയികളായ ലൂക്കൻ ടീമിനു ലഭിച്ചപ്പോൾ ബിക്കാനോ സെവൻ സീസ് വെജിറ്റബിൾസ് നൽകുന്ന 501 യൂറോ ക്യാഷ് അവാർഡും എവറോളിങ് ട്രോഫിയും AMC-ക്കു ലഭിച്ചു.
പ്രതികൂല കാലാവസ്ഥയിലും ടൂർണമെന്റ് വിജയത്തിനായി സഹകരിച്ച എല്ലാ ടീമിനും നന്ദി അറിയിക്കുന്നതായി സംഘാടകർ പറഞ്ഞു.

LCC-യുടെ വിക്കറ്റ്കീപ്പർ ബാറ്റർ അബ്ദുളളയാണ് ഫൈനലിലെ മികച്ച താരം. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി AMC-യുടെ നവീൻ പോളും, മികച്ചബൗളർ ആയി WCF-ലെ മണിയും തിരഞ്ഞെടുക്കപ്പെട്ടു.
കോൺഫിഡന്റ് ട്രാവൽസ്, ബിക്കാനോ സെവൻ സീസ് വെജിറ്റബ്ൾസ്, പ്യൂവർ ദോശ ബാറ്റേഴ്സ് , ടൈലക്സ്, റിക്രൂട്ട്നെറ്റ്, സ്പൈസ് ബസാർ, റോയൽ കാറ്റെർസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ട ടൂർണമെന്റ് വൻവിജയമാക്കി മാറ്റിയ എല്ലാ നല്ലവരായ ക്രിക്കറ്റ് പ്രേമികൾക്കും നന്ദി അറിയിക്കുന്നതായി സംഘാടകരായ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW