പാരിസ് ഒളിമ്പിക്സിൽ അയർലണ്ടിന് രണ്ടാം സ്വർണം; മെഡൽ പട്ടികയിൽ 15-ആമത്

By Rose Malayalam Desk

പാരിസ് ഒളിമ്പിക്സിൽ അയർലൻഡിന് രണ്ടാം സ്വർണ്ണം. Paul O’Donovan, Fintan McCarthy എന്നിവരുടെ രണ്ടംഗ ടീം തുഴച്ചിലിൽ (men’s double sculls) സ്വർണ്ണം നേടി. ഇതോടെ രണ്ട് സ്വർണവും, രണ്ട് വെങ്കലവുമായി മെഡൽ പട്ടികയിൽ അയർലണ്ട് 15-ആം സ്ഥാനത്തെത്തി.

2020 ടോക്യോ ഒളിമ്പിക്സിലും Paul O’Donovan, Fintan McCarthy ടീം സ്വർണം നേടിയിരുന്നു. 6 മിനിറ്റ് 10.99 സെക്കന്റ്‌ സമയത്തിൽ ആണ് ടീം ഇത്തവണ ഫിനിഷിങ് ലൈൻ കടന്നത്. മത്സരത്തിൽ ഇറ്റലി വെള്ളിയും ഗ്രീസ് വെങ്കലവും നേടി.

അതേസമയം പാരിസിൽ അയർലണ്ടിന്റെ രണ്ടാം തുഴച്ചിൽ മെഡൽ ആണിത്. കഴിഞ്ഞ ദിവസം Men’s Double Sculls-ല്‍ അയര്‍ലണ്ടിന്റെ Philip Doyle, Daire Lynch എന്നിവരുടെ ടീം വെങ്കലം നേടിയിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW